2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

വത്സരാജ് ഫറോക്കിന് ഗിന്നസ് റെക്കോര്‍ഡ്

ഫറോക്ക്: എറ്റവും കുടുതല്‍ സമയം നിര്‍ത്താതെ സംസാരിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡിന് വത്സരാജ് ഫറോക്ക് അര്‍ഹനായി.
കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളില്‍ ഫറോക്ക് നഗരസഭ ഹാളിലാണ് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവച്ച് വത്സരാജ് മാരത്തോണ്‍ സ്പീച്ച് നടത്തിയത്. തുടര്‍ച്ചയായി 81 മണിക്കൂറും 16 മിനിട്ടും വിവിധ വിഷയങ്ങളെ കുറിച്ചു സംസാരിച്ച ഇദ്ദേഹം റെക്കോര്‍ഡിനര്‍ഹനായ വിവരം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് അധികൃതരില്‍നിന്ന് ഇന്നലെയാണ് ലഭിച്ചത്.
കോട്ടയം സ്വദേശി ബിനു കണ്ണന്താനത്തിന്റെ പേരിലുണ്ടായിരുന്ന 77 മണിക്കൂറെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. മികച്ച ട്രെയിനറും പ്രാസംഗികനുമായ വത്സരാജ് ഫറോക്ക് നല്ലൂര്‍ സ്വദേശിയും ജെ.വി അബാക്കസ് അക്കാദമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടറുമാണ്. മണ്ണൂര്‍ കിഴക്കേ പുരക്കല്‍ പരേതരായ അയ്യപ്പുട്ടി-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത വത്സരാജ്. മക്കള്‍: വിന്‍സി ഹൈസണ്‍, നാന്‍സി ഹൈസണ്‍, റസലിന്‍ ഹൈസണ്‍. ഗിന്നസ് ദൗത്യം വിജയിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇ.ആര്‍ വേണുഗോപാല്‍, ആലമ്പറ്റ പവിത്രിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഏകോപിപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.