2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വണ്‍പ്ലസ് 6 ഇന്ത്യയില്‍ ഉടന്‍

വണ്‍പ്ലസിന്റെ ഫഌഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 6 നെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇനി കാത്തിരിപ്പുകള്‍ക്ക് വിരമമിടാം. ഉടന്‍തന്നെ ഈ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.

കരുത്തിന്റെയും വേഗതയുടെയും കാര്യത്തില്‍ നിലവിലുള്ള ഏതൊരു ഫ്‌ലാഗ്ഷിപ്പ് ഫോണിനും വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്.

സ്‌നാപ്ഡ്രാഗണ്‍ 845 സിപിയു കരുത്ത് പകരുന്ന മോഡല്‍ 8ജിബി റാം, 256ജിബി ഫോണ്‍ മെമ്മറി എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്.

നേരത്തെ തന്നെ ഈ സ്മാര്‍ട്‌ഫോണിന്റെ ചിത്രം ഓണ്‍ലൈനില്‍ ലീക്കായിരുന്നു. കാഴ്ച്ചയില്‍ ഒപ്പോ ആര്‍15 ന് സമാനമാണ് വണ്‍പ്ലസ് 6.

2280×1080 പിക്‌സെല്‍ റെസല്യൂഷനോട് കൂടിയ 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 6ല്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 6ജി.ബി, 8ജി.ബി മോഡലുകളുണ്ടാകും. 3450എം.എ.എച്ചാണ് ബാറ്ററിയുടെ കരുത്ത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News