2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

വണ്‍പ്ലസ് 6 റെഡ് 16ന് പുറത്തിറങ്ങും

 

കൊച്ചി: ആഗോള ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളായ വണ്‍ പ്ലസ് ഏറ്റവും പുതിയപതിപ്പായ വണ്‍ പ്ലസ് 6 റെഡ് ജൂലൈ 16 മുതല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും.പുറത്തിറക്കി വെറും 22 ദിവസംകൊï് പത്തു ലക്ഷം ഫോണുകള്‍ വിറ്റഴിച്ച് നേട്ടം വണ്‍ പ്‌ള്‌സ് 6 കരസ്ഥമാക്കിയെന്നും നേരത്തെ ഇറക്കിയ വണ്‍ പ്‌ളസ് 5 നേക്കാള്‍ ഇരട്ടി വിറ്റഴിക്കാന്‍ കഴിഞ്ഞെന്നും വണ്‍ പ്ലസ് ഇന്ത്യ ജനറല്‍മാനേജര്‍ വികാസ് അഗ്രവാള്‍ പറഞ്ഞു.

വണ്‍പ്ലസ് 6 ന്റെ പുതിയറെഡ് പതിപ്പ് 2018 ജൂലൈ രïിന് വണ്‍ പ്ലസ് അവതരിപ്പിച്ചു. ലാളിത്യത്തിന്റേയും മികവിന്റേയും പ്രതീകമായി ആംബര്‍ലൈക് ഗ്ലാസ് ബ്ലാക്ക് ഫിനിഷുമായാണ് വണ്‍ പ്ലസ് 6 റെഡ് എത്തിയിരിക്കുന്നത്. 8 + 128 ജി.ബി. ശേ ഷിയുമായി എത്തുന്ന ഇതിന്റെ വില 39,999 രൂപ. വണ്‍ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കപ്പെട്ട പതാകവാഹക ഫോണായ വണ്‍ പ്ലസ് 6 മെയ് 22 നാണ് ആഗോളതലത്തില്‍ പുറത്തിറക്കിയത്. ക്യുവല്‍കോംസ്‌നാപ്ഡ്രാഗന്‍ 845 പ്രൊസസ്സര്‍, 8 ജി.ബി. റഫാം, 256 ജി.ബി. വരെ ഉയര്‍ത്താനാവുന്ന ശേഖരണ സൗകര്യം തുടങ്ങിയവയുമായി ഇന്ത്യയില്‍ പുറത്തിറിക്കിയ ആദ്യ സ്മാര്‍ട്ട്‌ഫോണായിരുന്നു ഇത്. വണ്‍ പ്ലസ് 6 ആറു വേരിയന്റുകളില്‍ ലഭിക്കും. മിറര്‍ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, സില്‍ക്ക്‌വൈറ്റ് എന്നിങ്ങനെ 34,999 രൂപ മുതല്‍ ലഭിക്കും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.