2020 January 18 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

വണ്ടിച്ചെക്ക്: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

നെടുമങ്ങാട്: വണ്ടിച്ചെക്ക് നല്‍കി സുഹൃത്തിനെ കബളിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍.
നെടുമങ്ങാട് മഞ്ച മാലഞ്ചേരികോണത്ത് പുത്തന്‍ വീട്ടില്‍ എന്‍.ബൈജു (38) വാണ് അറസ്റ്റിലായത്. ഇയാള്‍ സുഹൃത്തായ പുലിപ്പാറ തടത്തരികത്ത് വീട്ടില്‍ ലാലുവിന്റെ പക്കല്‍ നിന്നും 45 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാനായി വാങ്ങിയിരുന്നു. പറഞ്ഞ അവധികള്‍ കഴിഞ്ഞതോടെ ലാലുവിന്റെ പിതാവ് മണിയന്റെ പേരില്‍ വലിയമല എസ്ബിഐ ബ്രാഞ്ചിലേയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ വണ്ടിചെക്ക് നല്‍കി വഞ്ചിക്കുകയായിരുന്നു. വഞ്ചനാ കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. നെടുമങ്ങാട് എസ്‌ഐ തന്‍സീമും സംഘവും അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.