2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

വണ്ടര്‍ലാ പരിസ്ഥിതി -ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ സമ്മാനിച്ചു

കൊച്ചി: കേരള, തമിഴ്‌നാട് സ്‌കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ ചലച്ചിത്രതാരം ടിനി ടോം സമ്മാനിച്ചു. തൃശൂരിലെ കുരിയച്ചിറ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിനാണ് അമ്പതിനായിരം രൂപയും ട്രോഫിയും അടങ്ങുന്ന ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിനും ഇടുക്കി ജില്ലയിലെ ഹോളി ക്യൂന്‍സ് യു.പി.എസ് രാജകുമാരി എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. 

കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയം, എറണാകുളം കുനമ്മാവ് ചാവറ ദര്‍ശന്‍ സി.എം.ഐ പബ്ലിക് സ്‌കുള്‍, തിരുവനന്തപുരം എടവ ജവഹര്‍ പബ്ലിക് സ്‌കുള്‍ എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. വണ്ടര്‍ലാ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വണ്ടര്‍ലാ ഹോളിഡേയ്‌സ് ചെയര്‍മാന്‍ എം. രാമചന്ദ്രന്‍, അധ്യാപിക സിന്ധു ജയ സംസാരിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.