2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വടാട്ടുപാറക്കാര്‍ക്ക് വേണം ഒരു സര്‍ക്കാര്‍ ആശുപത്രി

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ അടങ്ങുന്ന വടാട്ടുപാറയില്‍ സര്‍ക്കാര്‍ ആശുപത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. മലമ്പനി, ഡെങ്കിപ്പനി, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ഈ നാട്ടില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ സേവനം ഇപ്പോഴും ലഭ്യമല്ല.
തുണ്ടം, താളിക്കണ്ടം, ചക്കിമേട്, ഇടമലയാര്‍ തുടങ്ങിയ ആദിവാസി കോളനികളും ട്രൈബല്‍ സ്‌കൂളും ഹോസ്റ്റലും ഉള്‍പ്പെട്ട പ്രദേശമാണ് വടാട്ടുപാറ. ഒരാള്‍ക്ക് രോഗം മൂര്‍ഛിച്ചാല്‍ 23 കിലോമീറ്റര്‍ അകലെയുള്ള കോതമംഗലം ആണ് ഇവിടുത്തുകാര്‍ക്ക് ചികിത്സ ലഭ്യമാകുന്ന സ്ഥലം.
പലപ്പോഴും സന്ധ്യ കഴിഞ്ഞാല്‍ കാട്ടാനകളും കടുവയും പുലിയും മറ്റ് വന്യമൃഗങ്ങളും സൈ്വര്യ വിഹാരം നടത്തുന്ന ഈ വനമേഖലയില്‍ നിന്ന് പുറത്തേക്ക് ഉള്ള യാത്രകള്‍ അപകടം നിറഞ്ഞതാണ്.24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാകുന്ന  അനുബന്ധ സൗകര്യങ്ങളും ഉള്ള ഒരു സര്‍ക്കാര്‍ ആശുപത്രി വടാട്ടുപാറയില്‍ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടാതെ ഈ ഗ്രാമം വനങ്ങളാല്‍ ചുറ്റപ്പെട്ടതാണ്. ഏതുസമയവും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാമെന്നിരിക്കെ വനത്തിനു ചുറ്റും ഫെന്‍സിങ്ങ് സംവിധാനം കാര്യക്ഷമമാക്കണമെന്നും കെ.പി.എം.എസ് വടാട്ടുപാറശാഖ ആവശ്യപ്പെട്ടു. യൂനിയന്‍ വൈസ് പ്രസിഡന്റ് പി.ബി ബാബു യോഗം ഉദ്ഘാടനം ചെയ്തു.  എം.എ രാജന്‍ അധ്യക്ഷത വഹിച്ചു. ഷിബു പോത്താനിക്കാട്, പി.എസ് സനല്‍, നൈജി വേണുഗോപാല്‍, രാജു കാട്ടാമ്പള്ളി, സുമേഷ്, പി.കെ രാജു എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.