2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എതിര്‍പ്പ് മയപ്പെടുത്താന്‍ യോഗം വിളിച്ച് അമിത്ഷാ

 

ന്യൂഡല്‍ഹി: പൗരത്വബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കാനിരിക്കെ അതിനെതിരായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എതിര്‍പ്പ് മയപ്പെടുത്താന്‍ പദ്ധതിയുമായി അമിത്ഷാ.
ഇതിനായി എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും വിദ്യാര്‍ഥി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു കൂടിക്കാഴ്ച.
പൗരത്വബില്ലിനെതിരേ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തില്‍ ബില്‍ തയാറായിട്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
യോഗ തീരുമാനങ്ങള്‍ അനുകൂലമായാല്‍ വരുന്ന ആഴ്ചയില്‍ തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കാനിടയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.