2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വടകര തിരിച്ചുപിടിക്കും: പി. ജയരാജന്‍

കൂത്തുപറമ്പ്: ഇത്തവണ വടകര മണ്ഡലം വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍. യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും പാട്യം കോങ്ങാറ്റ എല്‍.പി സ്‌കൂളിലെ 41ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ വടകര തിരിച്ചുപിടിക്കുമെന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. എല്‍.ഡി.എഫാണ് ജനാധിപത്യവും മതേതരത്വവും പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. അതിനാല്‍ ഇടതുമുന്നണിക്ക് അനുകൂലമായ മാറ്റം പ്രതീക്ഷിക്കുന്നതായും പി. ജയരാജന്‍ പറഞ്ഞു. ഭാര്യ യമുനക്കൊപ്പം എത്തിയാണു പി. ജയരാജന്‍ വോട്ടുരേഖപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.