2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

വഖ്ഫ് ബോര്‍ഡ് പ്രീമാരിറ്റല്‍ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കുന്നു

കൊച്ചി: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. യോഗം ബോര്‍ഡ് മെമ്പര്‍ ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാരായ എം.സി മായിന്‍ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. ഫാത്തിമ റോസ്‌ന, ഗവണ്‍മെന്റ് നിയമവകുപ്പ് സെക്രട്ടറി എ സാജിത എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.കെ സാദിഖ് സ്വാഗതവും സോണല്‍ ഓഫിസര്‍ ടി.എ അബ്ദുല്‍ ബഷീര്‍ നന്ദിയും പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.