2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വകുപ്പുതല പരീക്ഷാ വിജ്ഞാപനം

2020 ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 2020 ജനുവരി.
പരീക്ഷകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി നടത്തും. വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭിക്കും.
കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥര്‍ക്കുവേണ്ടി നടത്തുന്ന വാചാ പരീക്ഷകള്‍ക്കുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.
വിജ്ഞാപനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള മാതൃകയില്‍ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തില്‍ അപേക്ഷിക്കണം.
അവസാന തിയതി 2020ജനുവരി 15. അപേക്ഷകള്‍ ജോയിന്റ് സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ലഭിക്കണം.

 

സി.ബി.എസ്.ഇ
പരീക്ഷാ തിയതി
പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ പ്രസിദ്ധീകരിച്ചു. ബോര്‍ഡ് പരീക്ഷകള്‍ (തിയറി) ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും.
പത്താം ക്ലാസ് മെയിന്‍ പരീക്ഷകള്‍ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് 30ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷാ തിയതികള്‍ സി.ബി.എസ്.ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സ് താല്‍ക്കാലിക നിയമനം
കണ്ണൂര്‍ പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജിലെ പേവാര്‍ഡിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 10.30 ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുള്ള റീജ്യയണല്‍ മാനേജര്‍ ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സവൃം.െസലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക.
സിസ്റ്റം മാനേജര്‍
കരാര്‍ നിയമനം
കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തില്‍ സിസ്റ്റം മാനേജര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന് രാവിലെ 9.30ന് തൈക്കാടുള്ള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ംംം.രാറസലൃമഹമ.ില േ സന്ദര്‍ശിക്കുക.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രര്‍ത്തിക്കുന്ന ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ 17 കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 21 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശശശര.മര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ ലെവല്‍ കോഴ്‌സുകളുണ്ട്.
പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, ബിരുദം, ബിടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് മൂന്നുമാസം മുതല്‍ ഒരു വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന കോഴ്‌സുകളുണ്ട്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സും യു.എല്‍.സി.സി.എസും ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. എല്ലാ കോഴ്‌സുകളും സംസ്ഥാന സര്‍ക്കാരും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും അംഗീകരിച്ചവയാണ്.
പത്താംക്ലാസ് പാസായവര്‍ക്ക് ഇലക്ട്രീഷ്യന്‍, കണ്‍സ്ട്രക്ഷന്‍, എസ്.ടി.പി ഓപറേറ്റര്‍, പെയിന്റിങ് ആന്‍ഡ് ഫിനിഷിങ് വര്‍ക്ക്‌സ്, റോഡ് കണ്‍സ്ട്രക്ഷന്‍, മെഷിനറി ഓപറേറ്റര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ക്വാളിറ്റി ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.
ബിരുദധാരികള്‍ക്കും ബി.ടെക് കഴിഞ്ഞവര്‍ക്കും ജി.ഐ.എസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് കോണ്‍ട്രാക്ട് ഫെസിലിറ്റി, മാനേജ്‌മെന്റ്, റീട്ടെയില്‍ മാനേജ്‌മെന്റ് ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
ഡാറ്റാസെന്റര്‍ ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, ഡാറ്റാസെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോഴ്‌സുകളിലേക്ക് യഥാക്രമം ഡിപ്ലോമ, ബി.ടെക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
സിവില്‍, മെക്കാനിക്കല്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 6 മാസത്തെ ഗ്രാജ്വേറ്റ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ദ്വിവത്സര പി.ജി ഡിപ്ലോമ:
അപേക്ഷ ക്ഷണിച്ചു

ഐ.ഐ.ടി ഖരഗ്പുര്‍, ഐ.ഐ.എം കൊല്‍ക്കത്ത, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബിസിനസ് അനലിറ്റിക്‌സില്‍ ദ്വിവത്സര പി.ജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ംംം.ശശെരമഹ.മര.ശിുഴറയമം എന്ന വെബ്‌ശെസറ്റ് വഴി ജനുവരി 6 വരെ അപേക്ഷിക്കാം.
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബാച്‌ലര്‍, മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ക്യാംപസില്‍ താമസിച്ചു പഠിക്കണം.
ഫെബ്രുവരി 16നായിരിക്കും പ്രവേശന പരീഷ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാര്‍ച്ച് 28, 29 തിയതികളില്‍ അഭിമുഖം നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

ലബോറട്ടറി അസിസ്റ്റന്റ് നിയമനം

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വിസ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള ലബോറട്ടറി അസിസ്റ്റന്റ് യോഗ്യതയും അംഗീകൃത കെമിക്കല്‍ ലബോറട്ടറിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ. 18,000- 41,500 രൂപയാണ് ശമ്പളം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 24ന് മുന്‍പ് നേരിട്ട് ഹാജരായി പേജ് രജിസ്റ്റര്‍ ചെയ്യണം.

ഗസ്റ്റ് ലക്ചറര്‍ നിയമനം

ട്രിവാന്‍ഡ്രം കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.
ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. യു.ജി.സി നെറ്റ് പാസായവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഇന്ന് രാവിലെ പത്തിന് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗണിതശാസ്ത്ര വിഭാഗം മേധാവിയുടെ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.