2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വംശവെറി വീണ്ടും: യു.എസ് വിമാനത്താവളത്തില്‍ മുസ്‌ലിം പൊലിസ് ഓഫീസറെ തടഞ്ഞു

വാഷിങ്ടണ്‍: പേര് ഹസന്‍ എന്നായതിന്റെ പേരില്‍ റിട്ടയേര്‍ഡ് പൊലിസ് ഓഫീസറെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞു. അലക്‌സാണ്ട്രിയയില്‍ പൊലിസ് മേധാവിയായി വിരമിച്ച 52കാരനായ ഹസന്‍ ഏദനാണ് ഈ ദുരനുഭവമുണ്ടാത്. പാരീസില്‍ നിന്ന് യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു അദ്ദേഹം.

കുടിയേറ്റക്കാരനായ അമേരിക്കന്‍ പൗരനാണ് ഹസന്‍. അദ്ദേഹത്തിന്റെ മാതാവ് ഇറ്റലിക്കാരിയും പിതാവ് സൊമാലിയന്‍ പൗരനുമാണ്. കഴിഞ്ഞ 42 വര്‍ഷമായി അദ്ദേഹം അമേരിക്കന്‍ പൗരനാണ്. ഉദ്യോഗത്തിലിരിക്കെ രാജ്യത്തെ ഏറ്റവും മിടുക്കന്‍മാരായ പൊലിസ് ഓഫീസര്‍മാരിലൊരാളായിരുന്നു അദ്ദേഹം.

നടപടി തന്നെ ഏറെ പ്രയാസപ്പെടുത്തുന്നതായിരുന്നുവെന്ന് ഹസന്‍ പ്രതികരിച്ചു. രാജ്യത്ത് വല്ലാത്ത ഒരു അരക്ഷിത ബോധം ഉണ്ടാക്കുന്ന അനുഭവമാണിത്. തന്റെ സ്വന്തമെന്ന് അഭിമാനിച്ചിരുന്ന രാജ്യമാണിത്. ഇപ്പോള്‍ ഇവിടം എന്റേതാണോ എന്ന് സംശയം തോന്നുകയാണെന്നും ദൈര്‍ഘ്യമേറിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.