2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ലോറിയും വാനും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരുക്ക്

കോവളം: വിഴിഞ്ഞം കിടാരക്കുഴിയില് ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.
ലോറി ഡ്രൈവറായ പാലക്കാട് ലക്ഷ്മിപുരം സ്വദേശി ഈശ്വരനാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. മാര്‍ത്താണ്ഡത്തേക്ക് ചരക്കുമായി പോയ ലോറിയില്‍ പാല്‍ കയറ്റിവന്ന വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. റിക്കവറി വാഹനം ഉപയോഗിച്ച് വാന്‍ നീക്കം ചെയ്ത ശേഷമാണ് വാഹനഗതാഗതം പുനസ്ഥാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.