2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോറിയിടിച്ച് വിദ്യാര്‍ഥിക്ക് പരുക്കേറ്റു

ഉദുമ : ടിപ്പര്‍ ലോറിയിടിച്ച് 8 വയസുകാരനായ വിദ്യാര്‍ഥിക്ക് പരുക്കേറ്റു.സെന്‍ട്രല്‍ ചിത്താരിയിലെ ഹനീഫയുടെ മകന്‍ അഹമ്മദ് റാസിനെയാണ് ഗുരുതരമായ പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ എസ് ടി പി പാത നവീകരിക്കുന്ന ജോലിക്ക് വേണ്ടിയെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തില്‍ തെറിച്ചു വീണ റാസിന്റെ കാലില്‍ ലോറിയുടെ പിറകു വശത്തെ ടയര്‍ കയറി ഇറങ്ങുകയും ചെയ്തു.
അപകടത്തില്‍ കാല്‍ തകര്‍ന്ന കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ രണ്ടു അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കിഇനിയും ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്ന് മംഗളൂരുവിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു.സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.