2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ലോട്ടറിയുടെ വ്യാജ ടിക്കറ്റ്: സമ്മാനങ്ങള്‍ കൈക്കലാക്കുന്ന സംഘം കാഞ്ഞങ്ങാട്ടും സജീവം

കാഞ്ഞങ്ങാട്: വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പിലെ ചെറിയ സമ്മാനങ്ങളായ അയ്യായിരം, രണ്ടായിരം, ആയിരം രൂപകള്‍ ലഭിക്കുന്ന നമ്പറുകളുടെ ടിക്കറ്റ് വ്യാജമായി അച്ചടിച്ച് ലോട്ടറി സ്റ്റാളുകളിലെത്തി പണം കൈപ്പറ്റുന്ന സംഘം കാഞ്ഞങ്ങാട്ട് വിലസുന്നു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ലോട്ടറി സ്റ്റാളില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കഴിഞ്ഞ 31ന് നറുക്കെടുത്ത 84-ാമത് നിര്‍മല്‍ ഭാഗ്യക്കുറിയുടെ രണ്ടായിരം രൂപ സമ്മാനമുള്ള മൂന്നു ടിക്കറ്റുകള്‍ നല്‍കി തുക കൈപ്പറ്റാന്‍ ശ്രമിച്ചു.
എന്നാല്‍ ലോട്ടറി വില്‍പ്പനക്കാരന്റെ സമയോചിത നീക്കം കാരണം ഇത് പരാജയപ്പെടുകയായിരുന്നു. സമ്മാനതുക ആവശ്യപ്പെട്ടുനല്‍കിയ ടിക്കറ്റുകള്‍ ലോട്ടറി സ്റ്റാളുകരാന്‍ തൊട്ടടുത്ത ടിക്കറ്റ് ഹോള്‍സെയില്‍ ഷോപ്പിലെത്തി കംപ്യൂട്ടറില്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ രണ്ടംഗസംഘം രക്ഷപ്പെട്ടു. ചെറിയ സമ്മാനങ്ങളുള്ള ടിക്കറ്റുകള്‍ വ്യാജമായി അച്ചടിച്ച് വ്യാജസീലും പതിച്ച് പണം കൈപ്പറ്റുന്ന സംഘം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുവെന്നു നേരെത്തെ റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.