2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ലോക സാക്ഷരതാ ദിനം: പഠിതാക്കളും പ്രേരക്മാരും പ്രളയ ദുരിതബാധിത പ്രദേശങ്ങള്‍ ശുചീകരിച്ചു

പാലക്കാട് :ലോക സാക്ഷരതാ ദിനത്തില്‍ പാലക്കാട് ജില്ലയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ സംഘടിപ്പിച്ചു . ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം ആഘോഷ പരിപാടികള്‍ ഒഴിവാക്കിയായിരുന്നു വിവിധ പരിപാടികള്‍.
സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങി പൊതു സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ 196 പ്രേരക്മാരും പഠിതാക്കളും സാക്ഷരതാ മിഷന്‍ ജീവനക്കാരും ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തും നടന്ന ശുചീകരണ പരിപാടികള്‍ക്ക് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം.അബ്ദുല്‍ കരീം, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ പി.വി. പാര്‍വതി, എം.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ബി. കലാദേവി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് ചെയര്‍പെഴ്‌സന്‍ കെ.സുലോചന ആലത്തൂര്‍ ബ്ലോക്ക് പരിധിയിലെ സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.