2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യക്ക് മൂന്ന് സ്വര്‍ണം

ചാങ്കൗണ്‍: ഐ.എസ്.എസ്.എഫ് ലോക ഷൂട്ടിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവുമായി മൂന്നാം സ്ഥാനത്ത്. 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാലാണ് മൂന്നാമതായി സ്വര്‍ണം നേടിയത്. ഇതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണമായി. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമുള്‍പ്പെടെ എട്ട് മെഡലുകളാണ് ഇന്ത്യക്കുള്ളത്. നാലു വീതം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവ നേടി 12 മെഡലുമായി കൊറിയ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഒമ്പത് മെഡലുകളുമായി ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.