2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നഗരത്തില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നഗരത്തില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ്, പൊലിസ് ഡോഗ് സ്‌ക്വാഡ്, റെയില്‍വേ സുരക്ഷാ ഫോഴ്‌സ്, റെയില്‍വേ പൊലിസ് എന്നിവ സംയുക്തമായി പരിശോധന നടത്തി. മയക്കുമരുന്നു കടത്ത് തടയുന്നതിനും കണ്ടെത്തുന്നതിനും വേണ്ടിയാണ് പരിശോധന.
ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍, നാഗര്‍കോവില്‍-മംഗളൂര്‍ ഏറനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ പരിശോധിച്ചു. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ക്ലോക്ക് റൂം എന്നിവിടങ്ങളിലും പരിശോധന നടത്തി.
മയക്കുമരുന്ന് കണ്ടുപിടിക്കുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഫ്രിഡയും പൊലിസ് ഡോഗ് പരിശോധനയില്‍ പങ്കെടുത്തു. എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐ എ.പി ദീപക്, സീനിയര്‍ സി.പി.ഒ സാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പുരുഷോത്തമന്‍, ബൈജേഷ്, ലിമേഷ്, ശരത്, രമിത്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ജസ്‌ന പി. ക്ലമന്റ്, ഇസ്മായില്‍, റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരായ ശ്രീകാന്ത്, വരുണ്‍, വിനോദന്‍, സത്യന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ട്രെയിന്‍ കേന്ദ്രീകരിച്ചു നടക്കുന്ന മദ്യ മയക്കുമരുന്ന് കടത്തു തടയുന്നതിനു ഇത്തരം പരിശോധനകള്‍ തുടരുമെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ സുരേഷ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.