2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ലോക്പാല്‍ സമിതിയില്‍ മുകുള്‍ രോഹ്തഗിയെ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ സംവിധാനമായ ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ രോഹ്തഗിയെ നിയമിച്ചു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍. ഭാനുമതി എന്നിവരുടെ ബെഞ്ച് മുന്‍പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സമിതിയിലെ നിയമ വിദഗ്ധന്‍ എന്ന നിലയിലാണ് മുകുള്‍ രോഹ്തഗിയെ നിയമിച്ചത്.
ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ പ്രധാനമന്ത്രിയായിരിക്കും.
ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന മറ്റൊരു ജഡ്ജി എന്നിവരാണ് ലോക്പാല്‍ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.