2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ലോകത്തേറ്റവും ചൂട് ഇന്ത്യയില്‍

ന്യൂഡല്‍ഹി: 2004 മുതല്‍ ലോകത്തേറ്റവും ചൂടേറിയ 15 സ്ഥലങ്ങളില്‍ 11 ഉം ഇന്ത്യയിലാണ്. ശേഷിക്കുന്നവ പാകിസ്താനിലും. കാലാവസ്ഥാ മാറ്റമാണ് ഉഷ്ണ തരംഗത്തിന് കാരണമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. 2010 മുതല്‍ ഏതാണ്ട് 6000 പേരാണ് ചൂടുകാരണം മരിച്ചതെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ലോക്‌സഭയെ അറിയിച്ചിരുന്നു.
ദക്ഷിണേന്ത്യയില്‍ കാലവര്‍ഷം എത്തിനില്‍ക്കേ ഉത്തരേന്ത്യ കൊടുംചൂടില്‍ കത്തിയാളുകയാണ്. ഡല്‍ഹി, രാജസ്ഥാനിലെ ചുരു, ഉത്തര്‍പ്രദേശിലെ ബന്ദ, അലഹബാദ് എന്നിവിടങ്ങളില്‍ ചൂട് 48 ഡിഗ്രിക്ക് മുകളിലാണ്. കഴിഞ്ഞയാഴ്ച ചുരുവില്‍ 50 ഡിഗ്രിക്ക് മുകളില്‍ ചൂടെത്തി. ബന്ദയില്‍ 49.2 ഡിഗ്രിയും അലഹബാദില്‍ 48.9 ഡിഗ്രിയുമാണ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
45 ഡിഗ്രിക്ക് മുകളില്‍ ചൂട് ഉയര്‍ന്നതോടെ ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഉത്തരേന്ത്യയില്‍ ചൂടേറുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.