2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ലോകത്തെ ആദ്യത്തെ ഫ്‌ളൂറസെന്റ്‌ തവളയെ ആമസോണ്‍ കാടില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ലോകത്തെ ആദ്യത്തെ ഫഌറസെന്റ് തവളയെ ആമസോണ്‍ കാടുകളില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ ആമസോണ്‍ മേഖലയില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ തവളയെ കണ്ടെത്തിയത്.

അര്‍ജന്റീനയിലെ ബ്യൂണസ് അയേര്‍സിലെ നാച്ചുറല്‍ സയന്‍സസ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് ഫഌറസെന്റ്  തവളയാണെന്ന് സ്ഥിരീകരിച്ചത്. സാധാരണ വെളിച്ചത്തില്‍ പുറംതോടില്‍ പച്ച,മഞ്ഞ,ചുവപ്പ് നിറത്തിലും അള്‍ട്രാവൈലറ്റ് പ്രകാശം പതിക്കുമ്പോള്‍ നീല-പച്ച കലര്‍ന്ന നിറത്തിലുമാണ് തവളയുടെ നിറം മാറുക.

ഇത് പുതിയ ഇനമാണെന്നും നേരത്തെ ഇത്തരത്തിലുള്ള ഒന്നിനെ ഭൂമിയില്‍ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. തവളയുടെ നിറം മാറ്റം തങ്ങളില്‍ അത്ഭുതമുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. ആമസോണിലെ മഴക്കാടുകളിലാണ് ഇത്തരം തവളകള്‍ വസിക്കാറുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.