2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ലോകക്കപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് 41 റണ്‍സ് ജയം

ടോണ്ടന്‍: ലോകക്കപ്പ് ക്രിക്കറ്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് പാക്കിസ്താനെതിരേ 41 റണ്‍സ് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 266 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയ ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ തന്റെ 15ാം സെഞ്ച്വറി കുറിച്ചു. 107 പന്തില്‍ നിന്നും 111 റണ്ണാണ് വാര്‍ണറുടെ സംഭാവന. 84 പന്തില്‍ നിന്നും 82 റണ്‍ നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും വാര്‍ണര്‍ക്ക് മികച്ച പിന്തുണ നല്‍കി. പാക്ക് ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ആമിറും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News