2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ലോകകപ്പ് യോഗ്യത: ഇംഗ്ലണ്ടിനെ റൂണി നയിക്കും

ലണ്ടന്‍: 2018 ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ വെയ്ന്‍ റൂണി നയിക്കും.
പുതിയ പരിശീലകന്‍ സാം അല്ലാര്‍ഡയ്‌സ് മുന്‍ നായകന്‍ ജോണ്‍ ടെറിയെ ടീമിലെടുക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനെ തള്ളിയാണ് ടീമിന്റെ തിരഞ്ഞെടുപ്പ്. ഡാന്നി ഡ്രിങ്ക്‌വാട്ടര്‍, ലൂക്ക് ഷോ, ഫില്‍ ജഗെയ്ല്‍ക്ക എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്ലോവക്യക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. സെപ്റ്റംബര്‍ നാലിനാണ് മത്സരം. തുടര്‍ന്ന് ഒക്ടോബര്‍ എട്ടിനു മാള്‍ട്ടയുമായും ഒക്ടോബര്‍ 11നു സ്ലോവന്യയുമായും ഇംഗ്ലണ്ട് മാറ്റുരയ്ക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.