2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ലൈറ്റ് മോഷ്ടിച്ചയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നിന്ന് ഓട്ടോയില്‍ എത്തി ലൈറ്റ് മോഷ്ടിച്ചു കടന്ന മോഷ്ടാവ് സി.സി ടിവിയില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിന് കീഴായിക്കോണം സ്മിതാ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
ഒരു വിവാഹ ചടങ്ങിനായി ഓട്ടോറിക്ഷയില്‍ ഓഡിറ്റോറിയത്തില്‍ യാത്രക്കാരെ കൊണ്ടുവന്ന ഓട്ടോ യാത്രക്കാരെ ഇറക്കിയ ശേഷം മുന്‍വശത്തെ ഗാര്‍ഡനു സമീപം പാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ ഗാര്‍ഡനില്‍ ഫിറ്റ് ചെയ്തിരുന്ന ഡക്കറേഷന്‍ലൈറ്റ് ഊരി എടുത്ത് സ്ഥലം വിടുകയായിരുന്നു. ലൈറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഓഡിറ്റോറിയത്തിലെ ജീവനക്കാര്‍ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ മനസിലാക്കാന്‍ കഴിഞ്ഞത്.
സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം ഓഡിറ്റോറിയം മനേജര്‍ രാജമൗലി വെഞ്ഞാറമൂട് പൊലിസില്‍ പരാതി നല്‍കി. ഏകദേശം മൂവായിരത്തോളം രൂപ വിലവരുന്ന ലൈറ്റാണ് നഷ്ടപ്പെട്ടെതെന്ന് പരാതിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News