2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ലൈബീരിയ മുന്‍ പ്രസിഡന്റ് സിര്‍ലീഫിന് ആഫ്രിക്കന്‍ നേതൃപുരസ്‌കാരം

മോണ്‍റോവിയ: ലൈബീരിയയുടെ മുന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സന്‍ സിര്‍ലീഫിന് ആഫ്രിക്കന്‍ നേതൃപുരസ്‌കാരം. 5 മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് സിര്‍ലീഫ്. മോ ഇബ്‌റാഹീം പ്രൈസ് ഫോര്‍ അച്ചീവ്‌മെന്റ് ഇന്‍ ആഫ്രിക്കന്‍ ലീഡര്‍ഷിപ്പ് ആണ് പുരസ്‌കാരത്തിന്റെ പേര്. രണ്ട് ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ സിര്‍ലീഫ് വഹിച്ച പങ്ക് മുന്‍നിര്‍ത്തിയാണു പുരസ്‌കാരത്തിനു തിരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി ചെയര്‍മാന്‍ സാലിം അഹ്മദ് സാലിം പറഞ്ഞു. സുദാനിലെ വാര്‍ത്താ വിനിമയ ഭീമനും ശതകോടീശ്വരനുമായ മുഹമ്മദ് ഇബ്‌റാഹീം 2006ല്‍ സ്ഥാപിച്ചതാണ് അവാര്‍ഡ്. മൊസാംബിക് മുന്‍ പ്രസിഡന്റ് ജോക്വിം ചിസാനോ(2007), ബോറ്റ്‌സ്വാന മുന്‍ പ്രസിഡന്റ് ഫെസ്റ്റസ് മോഗെ(2008), കേപ്‌വെര്‍ദെ മുന്‍ പ്രസിഡന്റ് പെഡ്രോ പൈറസ്(2011), നമീബിയ മുന്‍ പ്രസിഡന്റ് ഹിഫികെപുന്‍യെ പൊഹാമ്പ(2014) തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളിലെ ജേതാക്കളാണ്.
കഴിഞ്ഞ മാസമാണ് സിര്‍ലീഫ് പദവി ഒഴിഞ്ഞത്. മുന്‍നിര ഫുട്‌ബോള്‍ ക്ലബ് ആയ ചെല്‍സിയുടെ മുന്‍ താരമായ ജോര്‍ജ് വീഹ് ആണു പുതിയ ലൈബീരിയന്‍ പ്രസിഡന്റ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.