2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ലൈംഗിക പീഡനം; കര്‍ദിനാളിനെ നീക്കി

 

വത്തിക്കാന്‍ സിറ്റി: കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്ത മുന്‍ കര്‍ദിനാളിനെ മാര്‍പാപ്പ പുറത്താക്കി. വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന തിയൊഡാര്‍ മെക് കാരിക്കിനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികവൃത്തിയില്‍നിന്ന് നീക്കം ചെയ്തത്.

അന്‍പതു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോഴാണ് 88കാരനായ കര്‍ദിനാളിനെതിരേ നടപടി. കേസില്‍ കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന് ജനുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു. പദവി കഴിഞ്ഞ ജൂലൈയില്‍ ഇദ്ദേഹം രാജിവച്ചിരുന്നു. കത്തോലിക്കാ സഭയില്‍നിന്നു പുറത്താക്കുന്ന മുതിര്‍ന്ന ബിഷപ്പുമാരില്‍ ഒരാളാണ് തിയൊഡാര്‍ മെക് കാരിക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.