2017 November 18 Saturday
ഓരോരുത്തരും സ്വന്തം വീട് വൃത്തിയാക്കിയാല്‍ ലോകം മുഴുവന്‍ വൃത്തിയാകും
ഗെഥേ

ലേഖന പരമ്പര ഏറെ ശ്രദ്ധേയമായി

കാവനൂര്‍, ജാമിഅ: മാഹിരിയ്യ ഇസ് ലാമിക് കോളജ്, രാമനാട്ടുകര

നാലു ദിനങ്ങളായി സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച അഡ്വ. ഷഹ്‌സാദ് ഹുദവിയുടെ മുത്വലാഖ് വിഷയത്തിലെ സുപ്രീംകോടതി വിധിയെക്കുറിച്ച ലേഖനപരമ്പര സൂക്ഷ്മമായ അപഗ്രഥനശേഷിയാലും നിയമ വ്യവഹാര വിജ്ഞാനത്താലും ഏറെ ശ്രദ്ധേയമായി.
മുത്വലാഖിനെ കുറിച്ചുള്ള ഇതര ലേഖന പരമ്പരകള്‍ വിധിയുടെ ബാഹ്യ വീക്ഷണമായപ്പോള്‍ ലേഖകന് വിധിയെ വരികള്‍ക്കിടയിലൂടെ വായിക്കാനും കൂര്‍മബുദ്ധിയോടെ അപഗ്രഥിക്കാനുംസാധിച്ചു. വിധിയുളവാക്കുന്ന പ്രത്യാഘാതങ്ങളും പ്രതീക്ഷകളും സംക്ഷിപ്ത രൂപത്തില്‍ അവതരിപ്പിക്കുക മാത്രമല്ല പരിഹാര നിര്‍ദേശങ്ങളോടൊപ്പം ഇസ്‌ലാമിക വിവാഹമോചന രീതിയുടെ മനശ്ശാസ്ത്ര വശങ്ങള്‍ പ്രകടിപ്പിക്കാനും കഴിഞ്ഞു.
വിധിയെ കുറിച്ച് പല പഠനങ്ങളും നിരീക്ഷണങ്ങളും വ്യത്യസ്ത ഭാഷകളില്‍ ദേശീയ മാധ്യമങ്ങളിലടക്കമുണ്ടണ്ടായിട്ടുണ്ടെങ്കിലും ശരീഅത്ത് നിയമത്തിലും ഇന്ത്യന്‍ നിയമത്തിലും അവഗാഹമുള്ള ഒരു നിയമജ്ഞന്‍ എങ്ങനെ വിധിയെ നോക്കിക്കാണുന്നു എന്ന് പ്രതിഫലിപ്പിക്കുന്ന ആദ്യ ലേഖനമായിരുന്നു ഇത്.
ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി ഭാഷകളിലേക്ക് ലേഖനപരമ്പര വിവര്‍ത്തനം ചെയ്ത് ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ അയക്കണമെന്നും ഈയിടെ ഭോപ്പാലില്‍ സമാപിച്ച ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് മുത്വലാഖ് വിധിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന് ഒരു പ്രതി ലഭ്യമാക്കണമെന്നും താല്‍പര്യപ്പെടുന്നു. നിലവാരമുള്ള ലേഖനപരമ്പരകള്‍ പ്രസിദ്ധീകരിക്കുന്ന സുപ്രഭാതം ദിനപത്രത്തിന് അഭിനന്ദനങ്ങള്‍.
മുഹമ്മദ് സിനാന്‍ നദ്‌വി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.