2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ലെന്‍ ദുംഗല്‍ എഫ്.സി ഗോവയിലേക്ക്

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ലെന്‍ ദുംഗല്‍ പുതിയ സീസണില്‍ എഫ്.സി ഗോവക്ക് വേണ്ടി കളിക്കും. താരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് എഫ്.സി ഗോവയുമായി കരാറിലെത്തിയതായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ്മായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ട്രാന്‍സ്ഫറിലാണ് ലെന്‍ എഫ്.സി ഗോവയിലേക്ക് പോയത്. ഒരു സീസണ്‍ മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍ നിന്ന് ആയിരുന്നു ലെന്‍ ദുംഗള്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണ്‍ ഐ.എസ്.എലില്‍ 18 മത്സരങ്ങള്‍ കളിച്ച ലെന്‍ 4 അസിസ്റ്റും ര@ണ്ട് ഗോളുകളും സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ര@ണ്ടു വിങുകളിലും ലെന്‍ കളിച്ചിരുന്നു. ഡല്‍ഹി ഡൈനാമോസിന് വേണ്ടിയും ലെന്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. പൈലാന്‍ ആരോസിലൂടെ വളര്‍ന്നു വന്ന താരമായ ലെന്‍ ബംഗളൂരു എഫ്.സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കാര്യമായ സംഭാവനയൊന്നും ലെന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നല്‍കിയിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.