2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലെനോവ വൈബ് ബി പുറത്തിറങ്ങി

ലെനോവയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ വൈബ് ബി പുറത്തിറങ്ങി. സ്മാര്‍ട് ഫോണ്‍ വിപണിയിലെ എന്‍ട്രി ലെവല്‍ മോഡലായ ഇതിന് 5799 രൂപയാണ് വില. പരുക്കന്‍ പ്രതലത്തോടുകൂടിയ വെള്ള,കറുപ്പ് നിറങ്ങളില്‍ മൊബൈല്‍ ലഭ്യമാണ്. അതേസമയം ഫോണ്‍ കമ്പനി അധികൃതര്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല.

4.5 ഇഞ്ച് ഡിസ്‌പ്ലേ,480*854 റെസലൂഷന്‍,1 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയ ടെക് 64 ബിറ്റ് പ്രൊസസര്‍,1 ജി.ബി റാം,8 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് മാര്‍ഷ്മലോ 6.0 ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

അഞ്ച് മെഗാപിക്‌സല്‍ പിന്‍ ക്യാമറ,രണ്ട് എം.പി മുന്‍ക്യാമറ,ഫോര്‍ജി എല്‍.ടി.ഇ മൈക്രോ യു.എസ്.ബി,2000 എം.എ.എച്ച് ബാറ്ററിയുമാണ് ഇതിലുണ്ടാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.