2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ലീഗ് ഓഫിസ് അക്രമം പ്രതിഷേധാര്‍ഹം

കണ്ണൂര്‍: കണ്ണൂര്‍സിറ്റി മേഖല മുസ്‌ലിംലീഗ് കമ്മറ്റി ഓഫിസായി പ്രവര്‍ത്തനം നടത്തുന്ന പുതുതായി പണിത ഹാജി ഒ.കെ സ്മാരക സൗധം അക്രമിച്ചതില്‍ ജില്ലാ മുസ്‌ലിംലീഗ്  കമ്മറ്റി പ്രതിഷേധിച്ചു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ ശീലം മുസ്‌ലിംലീഗിന്റെതല്ലെന്നും കുറ്റവാളികളെ അടിയന്തിരമായും കണ്ടെത്തി കര്‍ശനമായ നടപടികള്‍ക്ക് വിധേയമാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. തകര്‍ക്കപ്പെട്ട ഹാജി.ഒ.കെ സ്മാരക സൗധം സംസ്ഥാന മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് വി.കെ അബ്ദുള്‍ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീംചേലേരി, വി.പി വമ്പന്‍, ടി.എ തങ്ങള്‍, കെ.എ ലത്തീഫ്, കെ.പി താഹിര്‍, അഷ്‌റഫ് ബംഗാളി മുഹല്ല സന്ദര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.