
താമരശ്ശേരി: ജാതി മത ചിന്തകള്‍ക്കതീതമായി പരസ്പര സഹകരണത്തിന്റെ വര്‍ത്തമാനമാണ് ഏഴു പതിറ്റാണ്ടണ്ടു കാലമായി മുസ്ലിം ലീഗ് പറഞ്ഞു കൊണ്ടണ്ടിരിക്കുന്നതെന്നും, ഇത് സഹിഷ്ണുതക്ക് ശക്തി പകരാന്‍ കാരണമായെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. മാറുന്ന യൗവ്വനം മാറാത്ത സ്വത്വം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അണ്ടേണ്ടാണ മഹല്ല് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ബാബിലൂദ്-18 പ്രവര്‍ത്തക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയാണെ് പറഞ്ഞ് ഇല്ലാതാക്കാനുള്ള ശ്രമം വളരെ നേരത്തെ തന്നെ ഉണ്ടണ്ടായിരുന്നതാണ്. എന്നാല്‍ പ്രവര്‍ത്തനം കൊണ്ട് ജനങ്ങളുടെ വിശ്വാസ്യത കൈവരിക്കാന്‍ കഴിഞ്ഞതിനാല്‍ ഇത്തരം കുപ്രചരണങ്ങള്‍ സമൂഹം തള്ളിക്കളയുകയായിരുന്നു.
രാഷ്ട്ര നിര്‍മാണത്തില്‍ മുഖ്യ പങ്കു വഹിച്ച മുസ്ലിം സമൂഹത്തെ തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും പേര് പറഞ്ഞ് അകറ്റി നിര്‍ത്താനുള്ള ശ്രമം ഈയിടെ വര്‍ധിച്ചിരിക്കുകയാണ്. ജനാധിപത്യ മാര്‍ഗത്തിലൂടെ മുസ്ലിം-ന്യൂനപക്ഷ വിഭാഗത്തെ ശൂന്യതയില്‍ നിന്ന് പു രോഗതിയിലേക്ക് നയിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗ് മാത്രമാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പൊതുമനസുകളുടെ ഐക്യപ്പെടലുകളാണ് വര്‍ത്തമാനകാലം തേടുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി. മൊയ്തീന്‍കോയ അധ്യക്ഷനായി.
ജമ്മുവില്‍ കൊലചെയ്യപ്പെട്ട ബാലികയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടണ്ടു വരണമെന്ന് സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.എ. റസ്സാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി റഫീക്ക് കൂടത്തായി, കെ.കെ. നവാസ്, കെ.എം അഷ്റഫ്, യു.കെ. അബു, വി. ഇല്യാസ്, കെ.വി മുഹമ്മദ്, എം.എ. ഗഫൂര്‍, വി.കെ. അബ്ദുഹാജി, പി.എസ്. മുഹമ്മദലി, എ.പി. കുഞ്ഞാമു, പി.പി. ഹാഫിസ് റഹിമാന്‍, വി.കെ. റഷീദ് മാസ്റ്റര്‍, എ.കെ. കൗസര്‍, എ.പി. നാസര്‍, വി.കെ. അബ്ദുറഹിമാന്, പി.കെ. അബൂബക്കര്‍ ഹാജി, പി.ടി. മുഹമ്മദ് ബാപ്പു, സി.കെ. റസ്സാഖ് മാസ്റ്റര്‍, ഒ.കെ. ഇസ്മായില്‍, ഇഖ്ബാല്‍ കത്തറമ്മല്‍, എ. മിഹ്ജഅ്, നൗഷാദ് പൂര്, പി. അനീസ്, വി.സി. റിയാസ് ഖാന്, ഷമീര്‍ മോയത്ത്, റഊഫ് പന്നൂര്, സുബൈര്‍ വെഴുപ്പൂര്‍ പ്രസംഗിച്ചു.