2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ലിബിയയില്‍ ഓയില്‍ കോര്‍പറേഷന്‍ ആസ്ഥാനത്ത് ആക്രമണം

ട്രിപ്പോളി: ലിബിയയിലെ ട്രിപ്പോളിയില്‍ നാഷനല്‍ ഓയില്‍ കോര്‍പറേഷന്‍ ആസ്ഥാനത്് സായുധാക്രമണം. സുരക്ഷാ സൈന്യവും ആക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.
കെട്ടിടത്തിലേക്ക് ആക്രമികള്‍ ഇരച്ചുകയറിയ ഉടനെ സ്‌ഫോടന ശബ്ദവും വെടിവയ്പും ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അക്രമികള്‍ കെട്ടിടത്തിലുണ്ടായിരുന്നവരെ ബന്ദികളാക്കിയെന്ന് ആഭ്യന്തരമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുസലാം അശൂര്‍ പറഞ്ഞു. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.