2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ലാലുവിന് ജാമ്യം: സുപ്രിം കോടതി സി.ബി.ഐയുടെ അഭിപ്രായം തേടി

ന്യൂഡല്‍ഹി: കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാര്‍ഖണ്ഡിലെ റാഞ്ചി ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യ ഹരജിയില്‍ സുപ്രിം കോടതി സി.ബി.ഐയുടെ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയുള്ള ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിക്കുന്നത്.
രണ്ടാഴ്ചക്കകം സി.ബി.ഐയോട് അഭിപ്രായം അറിയിക്കാനും കോടതി ഉത്തരവിട്ടു. നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി മൂന്ന് കേസുകളിലെ ജാമ്യ ഹരജി തള്ളിയ സാഹചര്യത്തിലാണ് ലാലു സുപ്രിം കോടതിയെ സമീപിച്ചത്.
പ്രമേഹം, രക്ത സമ്മര്‍ദം അടക്കമുള്ള വിവിധ അസുഖങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 10നാണ് ലാലു ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് ലാലു ഇപ്പോള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.