2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലാലിഗ: വിജയത്തേരിലേറി റയല്‍

മാഡ്രിഡ്: ലോക്ക്ഡൗണിനു ശേഷം തുടര്‍ന്ന ലാലിഗയില്‍ റയല്‍ മാഡ്രിഡ് അപരാജിതക്കുതിപ്പ് തുടര്‍ന്നതോടെ അതുവരെ ബാഴ്‌സ കൈയടക്കി വച്ച ലീഗിലെ ഒന്നാം സ്ഥാനപ്പട്ടം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്. ഇന്നലെ എസ്പ്യാനോളിനെ ഒരു ഗോളിന് വീഴ്ത്തിയാണ് സിദാന്റെ അരുമശിഷ്യര്‍ വീണ്ടും വിജയഭേരി മുഴക്കിയത്.
ലോക്ക്ഡൗണിനു ശേഷമുള്ള റയലിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. കളിച്ച അഞ്ചിലും ജയം. ജയത്തോടെ ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാനും അവര്‍ക്കായി. സൂപ്പര്‍ താരം കരിം ബെന്‍സേമയുടെ ഉഗ്രനൊരു അസിസ്റ്റാണ് റയലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. താരത്തിന്റെ അസിസ്റ്റില്‍ കാസമിറോ ഗോള്‍ നേടുകയും ചെയ്തു.
എവേ മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ബെന്‍സേമയുടെ തന്ത്രപൂര്‍വുമുള്ള ബാക്ക്ഹീല്‍ പാസ് റയലിന് അഞ്ചാം ജയം സമ്മാനിച്ചു. കടുത്ത പോരാട്ടം കാഴ്ചവച്ച എസ്പാന്യോളിന് ഫിനിഷിങ്ങിലെ പോരായ്മയാണ് പലപ്പോഴും വിനയായത്.
ജയത്തോടെ 32 മത്സരങ്ങളില്‍നിന്ന് റയലിന് 71 പോയിന്റായി. രണ്ടാമതുള്ള ബാഴ്‌സയ്ക്ക് 32 കളികളില്‍ നിന്ന് 69 പോയിന്റുണ്ട്. ലീഗിലെ മറ്റു മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അലാവസിനെയും (2-1), എയ്ബര്‍ ഗ്രനേഡയെയും (2-1) വിയ്യാറയല്‍ വലന്‍സിയയേയും (2-0), ലെവാന്റെ ബെറ്റിസിനെയും (4-2) പരാജയപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.