2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ലാലിഗയില്‍ കിരീടപ്പോര് ശക്തമാകും

 

മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാലിഗയില്‍ കിരീടപ്പോര് ശക്തമാകുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് സമനില വഴങ്ങിയതാണ് ബാഴ്‌സക്ക് വെല്ലുവിളിയായത്. ടൂര്‍ണമെന്റിലേക്ക് തിരിച്ച് വന്ന റയല്‍ മാഡ്രിഡ് ആറ് പോയിന്റ് മാത്രം വ്യത്യാസത്തില്‍ ബാഴ്‌സക്ക് തൊട്ടുപിറകിലായുണ്ട്. ഇത് ബാഴ്‌സക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ആറാം സ്ഥാനത്തുണ്ടായിരുന്ന റയലാണ് മികച്ച കുതിപ്പ് നടത്തി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സക്ക് 51 പോയിന്റും രണ്ടാം സ്ഥാനത്തുള്ള റയലിന് 45 പോയിന്റുമാണുള്ളത്.

സിറ്റിയുടെ ആറാട്ട്
പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെല്‍സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തുരത്തി. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം തിചിച്ചുപിടിക്കാനും സിറ്റിക്ക് കഴിഞ്ഞു. സീസണിലെ ആദ്യ മത്സരത്തില്‍ ചെല്‍സിയോടേറ്റ തോല്‍വിക്ക് മധുപ്രതികാരം കൂടിയായി സിറ്റിയുടെ വിജയം. സിറ്റിക്കുവേ@ണ്ടി സെര്‍ജിയോ അഗ്യൂറോ ഹാട്രിക് നേടി. 13, 19, 56 മിനുട്ടുകളിലായിരുന്നു അഗ്യൂറോയുടെ ഹാട്രിക്. റഹീം സ്റ്റര്‍ലിങ് (4, 80), ഗുണ്ടേ@ാഗന്‍ (25) എന്നിവരും സിറ്റിക്കുവേ@ണ്ടി സ്‌കോര്‍ ചെയ്തു. ദുര്‍ബലമായ പ്രതിരോധമാണ് ചെല്‍സിക്ക് വിനയായത്. 27 കളികളില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി 65 പോയിന്റുമായി ഒന്നാം സ്ഥാനത്തും 26 കളികളില്‍നിന്ന് ലിവര്‍പൂള്‍ 65 പോയന്റുമായി രണ്ട@ാം സ്ഥാനത്തുമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.