2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലാഭം മനസ്സുഖം; ശ്രീകുമാരന്‍ നായര്‍ക്ക് ഇക്കുറിയും നൂറുമേനി

കിളിമാനൂര്‍ : അഞ്ചു കൊല്ലം മുമ്പ് എടുത്ത തൂമ്പ  ശ്രീകുമാരന്‍ നായര്‍ക്ക്  കൈവിടേണ്ടി വന്നില്ല .ശരീരത്തിന് ആരോഗ്യ മുള്ളേടത്തോളം അത് വേണ്ടി വരുമെന്നും തോന്നുന്നില്ല .കാരണം നായര്‍ക്ക് ഇക്കുറിയും നൂറു മേനി വിളവാണ്.  
കിളിമാനൂര്‍ കടമ്പാട്ടുകോണം വൃന്ദാവനില്‍ വിമുക്ത ഭടന്‍ ശ്രീകുമാരന്‍ നായര്‍ (56) അഞ്ചു കൊല്ലം മുമ്പാണ് ജൈവ പച്ചക്കറി കൃഷി തുടങ്ങിയത്. അന്ന് പലരും കളിയാക്കി .നീ കുത്തുപാള എടുക്കുമെന്ന് പോലും പലരും പറഞ്ഞുവത്രെ..!
പക്ഷേ മണ്ണിനോട് പടവെട്ടാന്‍ തീരുമാനിച്ച വിമുക്ത ഭടന് മുന്നില്‍ മണ്ണ് കനകം വിളയിച്ചെടുക്കാന്‍ അവസരം  കൊടുത്തു .പാട്ടത്തിനെടുത്തതടക്കം മൂന്നര ഏക്കറിലാണ് ഇപ്പോള്‍ ഇദ്ദേഹം കൃഷി ഇറക്കിയിരിക്കുന്നത് .കിളിമാനൂരിലെ  മലയാമഠത്തുള്ള വിശാലമായ കൃഷിയിടത്തില്‍ പോയാല്‍ നമുക്കത് കാണാനാകും .പടവലം ,പാവല്‍,പച്ചമുളക് ,കഴുത്തന്‍ ,വെള്ളരി,വാഴ ,മരച്ചീനി എന്നിവയാണ് പ്രധാന കൃഷി .മൂന്നര കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കം വരുന്ന പടവലം  ഇക്കുറി  കിട്ടിയെന്ന്  ശ്രീകുമാരന്‍ നായര്‍ പറയുന്നു .പൂര്‍ണമായും ജൈവ കൃഷിയാണ് പിന്തുടരുന്നത് .
കാലിവളവും കോഴി വളവും ആണ് ഉപയോഗിക്കുന്നത് .കീടങ്ങളെ അകറ്റാന്‍ സ്വന്തമായി  തന്നെ വികസിപ്പിച്ചെടുത്ത മിശ്രിതം ഉപയോഗിക്കും. അതിന്റെ കൂട്ട് തല്‍ക്കാലം പുറത്ത് പറയില്ല. ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്തുകയാണ്  നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ശ്രീകുമാരന്‍ നായര്‍ പറയുന്നു. നിലവില്‍ പച്ചക്കറി വ്യാപാരികള്‍ക്കും പരിസര വാസികള്‍ക്കുമാണ് ഇവ നല്‍കുന്നത് . ഇക്കഴിഞ്ഞ ഓണത്തിനു പക്ഷേ നല്ല കച്ചവടം നടന്നിരുന്നു. മറ്റു സമയങ്ങളില്‍ കൃഷി വകുപ്പ് ഇത്തരം കര്‍ഷകരെ കണ്ടെത്തി വേണ്ടത് ചെയുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. എങ്കിലും കൃഷിയില്‍ നിന്നുള്ള ലാഭമെന്തെന്നു ചോദിച്ചാല്‍ ചെറുചിരിയോടെ ഒറ്റവാക്കിലാണ് മറുപടി..മനസ്സുഖം..അല്ലാതെന്താ..!

ാേേേ്ാിോാേു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News