2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘ലഹരിരക്ഷസി’നെ തളയ്ക്കാന്‍

സി. ബാലകൃഷ്ണന്‍, മണ്ണാര്‍ക്കാട്

184-ാം ലക്കം ഞായര്‍പ്രഭാതത്തില്‍ നൗഫല്‍ ഒഴുകൂര്‍ എഴുതിയ ‘ഒരു ലഹരി വിരുദ്ധ ഗാഥ’ ഫീച്ചര്‍ വായിച്ചു. ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ അത് ജീവിതത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ട് എന്ന് ആലോചിക്കുന്നതു നല്ലതാണെന്നു ലേഖകന്‍ രണ്ടു വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ വച്ചാണു സമര്‍ഥിക്കുന്നത്. സമൂഹത്തിനു വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ നമുക്കു ചുറ്റുമുണ്ട്. നിര്‍ഭാഗ്യവശാല്‍ മറ്റുള്ളവരോടു പ്രബോധനം ചെയ്യുന്ന നല്ല ശീലങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അധികമാരും ശ്രമിക്കാറില്ല. മദ്യവും മയക്കുമരുന്നും ജനജീവിതം ദുഷ്‌കരമാക്കുകയാണെന്നും മദ്യവ്യാപാരം അവസാനിപ്പിക്കണമെന്നും മദ്യം വര്‍ജിക്കണമെന്നുമൊക്കെ പൊതുവേദിയില്‍ പ്രസംഗിക്കുന്നവരില്‍ മിക്കവരും ഇത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നവരല്ല. ഇത്തരക്കാര്‍ക്കു തിരുത്താകുകയാണ് മലപ്പുറം സ്വദേശികളായ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍. പൊലിസ് ഉദ്യോഗസ്ഥനായ ഫിലിപ്പ് മമ്പാടും കെ.എസ്.ഇ.ബി ജീവനക്കാരനായ മഹേഷ് ചിത്രവര്‍ണയും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
നാടിന്റെ നെഞ്ചകം മാന്തുന്ന, സമൂഹത്തിന്റെ ഉറക്കം കെടുന്ന ‘ലഹരിരക്ഷസി’നെ തളയ്ക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത പ്രിയസഹോദരങ്ങള്‍ക്കും ഇവരുടെ ജനകീയ ദൗത്യം വായനക്കാര്‍ക്കു കാഴ്ചവച്ച എഴുത്തുകാരനും ഹൃദയം നിറഞ്ഞ നന്ദി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.