2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ലഹരിയില്ലാത്ത നാട്, സ്‌നേഹമുള്ള വീട്

#ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
(ജന.സെക്രട്ടറി, സമസ്ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)

 

നമ്മുടെ സാമൂഹിക പരിസരങ്ങള്‍ ഏറെ മലീമസമായിക്കൊണ്ടണ്ടിരിക്കുകയാണ്. തിന്മകള്‍ പുല്‍കാനും നന്മകള്‍ നിരാകരിക്കാനും ധര്‍മപാഠങ്ങള്‍ക്കു ചെവികൊടുക്കാതിരിക്കാനുമാണ് ഇന്ന് മനുഷ്യര്‍ക്ക് ഏറെ താല്‍പര്യം. അതുകൊണ്ടു തന്നെ ശ്രേഷ്ഠ ജീവിയെന്ന മനുഷ്യവിശേഷണത്തിന് കളങ്കമാകുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അധികരിച്ചു വരികയാണ്. ഒരുഭാഗത്ത് തിന്മകള്‍ക്കെതിരേ ശക്തമായ ബോധവല്‍ക്കരണങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് മനുഷ്യന്റെ ധാര്‍മിക മൂല്യങ്ങളെ കാര്‍ന്നുതിന്നുന്ന അരുതായ്മകള്‍ പെരുകിക്കൊണ്ടണ്ടിരിക്കുന്നു.
നമ്മുടെ സാമൂഹികക്രമങ്ങളെ താളംതെറ്റിക്കുന്ന പ്രധാന ഘടകം വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗമാണ്. വൈയക്തികതലം തൊട്ട് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സകല മേഖലകളിലും വലിയതോതിലുള്ള പ്രതിസന്ധികളാണ് ലഹരി ഉപയോഗത്തിലൂടെ ഉണ്ടണ്ടായിത്തീരുന്നത്. ലോകമെമ്പാടും ലഹരിക്കെതിരേ നിരവധി പ്രതിഷേധങ്ങളും ബോധവല്‍ക്കരണങ്ങളും നടക്കുമ്പോഴും ആളുകള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ആരോഗ്യകരമായ സമൂഹനിര്‍മിതിക്കും ഐക്യരാഷ്ട്ര സഭയ്ക്കു കീഴില്‍ ഓരോ വര്‍ഷവും ലോകവ്യാപകമായി ലഹരിവിരുദ്ധ ദിനാചരണവും നടക്കുന്നുണ്ടണ്ട്.
യുവതലമുറയാണ് ലഹരിക്കു കൂടുതല്‍ അടിമകളായിക്കൊണ്ടണ്ടിരിക്കുന്നത്. കാംപസുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന നടക്കുന്നതും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നതുമെല്ലാം ഇന്ന് നിത്യവാര്‍ത്തകളാണ്. മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും വിദ്യാലയങ്ങളിലെ ഉപയോഗം ഓരോ വര്‍ഷവും കൂടിവരുന്നതായാണ് കണക്കുകള്‍.

സാമൂഹിക സുസ്ഥിരതയെയും പൊതുജനാരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയുമൊക്കെ പ്രതികൂലമായും ഗുരുതരമായും ബാധിക്കുന്ന തരത്തില്‍ മദ്യപാനമടക്കമുള്ള ലഹരി ശീലങ്ങള്‍ വലിയ വെല്ലുവിളിയാണ് നമുക്കിടയില്‍ ഉയര്‍ത്തുന്നത്. പ്രബുദ്ധമെന്ന് നാം അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന കേരളത്തിന് ലഹരി ഉപയോഗത്തില്‍ ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. ലക്ഷക്കണക്കിനു ലിറ്റര്‍ മദ്യമാണ് പ്രതിവര്‍ഷം കേരളം കുടിച്ചുതീര്‍ക്കുന്നത്. സംസ്ഥാനത്തന്റെ മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവഴിക്കുന്നുണ്ടവെന്നാണ് ഔദ്യോഗിക കണക്ക്. ആഴത്തില്‍ ചിന്തിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടണ്ട കാര്യമാണിത്.
ലഹരി ഉപയോഗത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിച്ച മതമാണ് ഇസ്‌ലാം. ലഹരി ദുര്‍വൃത്തികളുടെയും തിന്മകളുടെയും താക്കോലാണെന്നതാണ് മതപാഠം. മദ്യത്തെക്കുറിച്ച് തിന്മകളുടെ മാതാവെന്നും ഇസ്‌ലാം വിശേഷിപ്പിക്കുന്നു. മനുഷ്യരുടെ ബോധമണ്ഡലത്തെ മരവിപ്പിക്കുകയും തിന്മയിലേക്കു നയിക്കുകയും ചെയ്യുന്നതിനാല്‍ മദ്യം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

മദ്യപാനത്തെയും ചൂതാട്ടത്തെയും കുറിച്ച് താങ്കളോടവര്‍ ചോദിക്കുന്നു. മറുപടി നല്‍കുക: അവയണ്ടിലും ഗുരുതരമായ പാപവും ജനങ്ങള്‍ക്ക് ചില ഉപകാരങ്ങളുമുണ്ടണ്ട്. എന്നാല്‍ അവയുടെ ദോഷം ഗുണത്തേക്കാള്‍ വലുതാണ് (അല്‍ ബഖറ 219). കൂടുതല്‍ ഉപദ്രവമുണ്ടണ്ടാക്കുന്ന കാര്യം വിവേകശാലികള്‍ ഉപേക്ഷിക്കണമെന്നാണ് ഖുര്‍ആന്റെ താല്‍പര്യം.
സമൂഹത്തില്‍ ലഹരി വിതയ്ക്കുന്ന വിനാശകരമായ പ്രവണതകളെ ഖുര്‍ആന്‍ സവിസ്തരം വിശദീകരിക്കുന്നുമുണ്ടണ്ട്. സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹങ്ങളും പ്രശ്‌നം വയ്ക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തിയത്രെ. തന്മൂലം അതു വര്‍ജിക്കുക; നിങ്ങള്‍ വിജയികളായേക്കും. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാനും ദൈവസ്മരണയിലും നമസ്‌കാരത്തിലുംനിന്ന് നിങ്ങളെ തടയുവാനും മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളൂ. അതുകൊണ്ടണ്ട് നിങ്ങള്‍ അത് നിര്‍ത്തുന്നുണ്ടേണ്ടാ. (സൂറത്തുല്‍ മാഇദ 90,91).
മത്തു പിടിപ്പിക്കുന്ന എല്ലാ പദാര്‍ഥവും നിഷിദ്ധമാണെന്നാണ് പ്രവാചക പാഠം. ലഹരി ഉപയോഗം നമ്മുടെ പല കുടുംബങ്ങളിലും വരുത്തുന്ന ദുരന്തങ്ങളെ സംബന്ധിച്ച് പ്രവാചകന്‍ നൂറ്റാണ്ടണ്ടുകള്‍ക്കു മുമ്പു തന്നെ വിശദീകരിച്ചിട്ടുണ്ടണ്ട്. ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം: ‘പ്രവാചകന്‍ തിരുനബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ടണ്ട്: മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. ഒരാള്‍ അതു കുടിച്ചാല്‍ അവന്റെ മാതാവിന്റെയും പിതൃസഹോദരിയുടെയും മാതൃ സഹോദരിയുടെയും മേല്‍ അവന്‍ വീണെന്നിരിക്കും’. വികാരം ശമിപ്പിക്കാന്‍ സ്വന്തം ഇണയുമായുള്ള ശാരീരിക വ്യവഹാരങ്ങള്‍ മാത്രമേ ഇസ്‌ലാം അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ ലഹരി ഉപയോഗം മൂലം ആരെയും തിരിച്ചറിയാതെ പോകുന്നു. അവിടെ ഉമ്മയെന്നോ പെങ്ങളെന്നോ മക്കളെന്നോ ബന്ധുവെന്നോ കാണാന്‍ കഴിയില്ല. മനസിന്റെ സമനില തെറ്റിയാല്‍ അപകടകരമായ കായിക ബലത്തോടെ സ്വന്തക്കാരെ പോലും ലൈംഗികമായി ഉപയോഗപ്പെടുത്തേണ്ടണ്ടിവരുമെന്ന് സാരം. ഇതിന്റെ സാക്ഷാത്കാരം സാര്‍വത്രികമായി നാം കാണുന്നുമുണ്ടണ്ട്.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മദ്യത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് മതപരമായ വിലക്കുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ടു തന്നെ, മുസ്‌ലിം സമൂഹം അടുത്തകാലം വരെ മദ്യപാനം വലിയ അപരാധമായും അന്തസിന് നിരക്കാത്ത പ്രവൃത്തിയായും കരുതിയിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യങ്ങളുടെ സമ്മര്‍ദവും ജീവിത ശൈലിയില്‍ വന്ന മാറ്റവും കാരണം ധാരാളം പേര്‍ മദ്യസേവകരും മയക്കുമരുന്നുകളുടെ ഉപഭോക്താക്കളുമായി മാറിയിട്ടുണ്ടണ്ട്. മദ്യം അത്ര നിഷിദ്ധമായി കരുതാത്ത ഇതര സമുദായങ്ങളേക്കാള്‍ ആവേശത്തില്‍ മുസ്‌ലിം യുവാക്കള്‍ മദ്യസേവകരായോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്റെ അഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ദുരവസ്ഥയിലേക്കാണിന്ന് കാര്യങ്ങള്‍ പോയിക്കൊണ്ടണ്ടിരിക്കുന്നത്. വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും കുടുംബത്തിന്റെ സ്വസ്ഥതയെയും സാമ്പത്തിക ഭദ്രതയെയുമെല്ലാം ലഹരി ഉപയോഗം അപകടത്തിലാക്കുമെന്ന കാര്യം നിസ്സംശയമാണ്. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, ആത്മഹത്യകള്‍ എന്നിവയെല്ലാം ഉണ്ടണ്ടായിത്തീരുന്നത് സര്‍വവ്യാപിയായ ലഹരി ഉപയോഗം വഴിയാണെന്ന് ദിനേന വാര്‍ത്താമാധ്യമങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ദൂരവ്യാപകമായ വിപത്തുകള്‍ക്ക് വഴിവയ്ക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് സമുദായത്തെ ബോധവല്‍കരിക്കുന്നതിനായി സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീനു കീഴില്‍ ലഹരിയില്ലാത്ത നാട്, സ്‌നേഹമുള്ള വീട് എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടണ്ടുനില്‍ക്കുന്ന കാംപയിന്‍ നടത്തുകയാണ്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരൂര്‍ നടുവിലങ്ങാടി മഹല്ലില്‍ സംഘടനാ-സാമുദായിക നേതാക്കളുടെ മഹനീയ സാന്നിധ്യത്തില്‍ നിര്‍വഹിക്കപ്പെടും. നമ്മുടെ നാട്ടിന്‍പുറങ്ങളിലും വീട്ടകങ്ങളിലുമെല്ലാം സന്തോഷനിര്‍ഭരവും സമാധാനപൂര്‍ണവുമായ അന്തരീക്ഷം പിറവിയെടുക്കാന്‍ ഈയൊരു കാംപയിനിലൂടെ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.