2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ലഹരിമരുന്ന് ഭീഷണി പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യു.എസ്

 

വാഷിങ്ടണ്‍: ലഹരി മരുന്ന് നിര്‍മിക്കുകയും കടത്തുകയും ചെയ്യുന്ന 21 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, മ്യാന്‍മര്‍ എന്നിവയാണ് പട്ടികയിലെ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ലഹരിമരുന്ന് വ്യാപാരത്തെ ചെറുക്കാനായി ഒരു രാജ്യം നടത്തുന്ന ശ്രമങ്ങളോ അവര്‍ക്ക് യു.എസുമായുള്ള ബന്ധങ്ങളോ പട്ടികയില്‍ ഉള്‍പ്പെടുന്നതുമായി ബന്ധമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ലഹരി മരുന്ന് നിര്‍മാണത്തിനും കടത്തലിനും സഹായകരമാകുന്ന ഭൂമി ശാസ്ത്രപരവും വാണിജ്യ, സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.