2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലഹരിക്കെതിരേ ബഹുജന കൂട്ടായ്മ

മുക്കം: മലയോര മേഖലയില്‍ ലഹരി മാഫിയക്കെതിരേ ബഹുജന കൂട്ടായ്മ രൂപീകരിക്കുന്നു. യു.പി സ്‌കൂള്‍ മുതല്‍ വിദ്യാര്‍ഥികളെ വലയിലാക്കുന്ന വന്‍ മാഫിയയാണു മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണു കൂട്ടായ്മ രൂപീകരിക്കുന്നത്. കൊടിയത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ശ്രദ്ധ’യുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കമ്മിറ്റി രൂപീകരണ യോഗം കൊടിയത്തൂര്‍ ജി.എം.യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബീരാന്‍കുട്ടി ചുങ്കത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍, അബൂബക്കര്‍, അബ്ദുസലാം, പി.സി നാസര്‍, കെ.സി അന്‍വര്‍, അന്‍വര്‍ സാദത്ത്, ഫസല്‍ ബാബു, രാജന്‍ മാവായി, ജി. അബ്ദുല്‍ റഷീദ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.