2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

ലബ്‌നാന്‍: ഹരീരി രാജിവയ്ക്കുന്നു

 

ബൈറൂത്ത്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിസന്നദ്ധത അറിയിച്ചു.
ആയിരക്കണക്കിനു വരുന്ന സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സര്‍ക്കാര്‍ സ്ഥാനമൊഴിയണമെന്നത്. ഇതനുസരിച്ച് രാജി സമര്‍പ്പിക്കാനായി താന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെടുകയാണെന്ന് ഹരീരി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയി നേരിടുന്ന രാജ്യത്ത് അഴിമതിയും തൊഴിലില്ലായ്മയും പൊതുജന സേവനത്തിലെ പോരായ്മകളും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്. രാജിസന്നദ്ധതയെ സമരക്കാര്‍ സ്വാഗതം ചെയ്തു. ഇത് തങ്ങളുടെ വിജയമാണെന്ന് അവര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News