2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ലബനാനിലേക്ക് ആയുധം കടത്താന്‍ ഇറാന്‍ ഉപയോഗിക്കുന്നത് രഹസ്യ വ്യോമപാത; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ലബനാനിലെ ഇറാന്‍ അനുകൂല വിമത വിഭാഗത്തിന് ആയുധം കൈമാറുന്നതിന് രഹസ്യ വ്യോമപാത ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ഫോക്‌സ് ന്യൂസാണ് അന്താരാഷ്ട്ര തലത്തില്‍ ഇറാനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ലബനാനിലേക്ക് വ്യത്യസ്തങ്ങളായ രണ്ടു വ്യോമ പാതകളാണ് ഇറാന്‍ ഇതിനായി ഉപയോഗിക്കുന്നതെന്നും ലബനാനിലെ തീവ്ര വിഭാഗങ്ങളുമായി ഇറാനുള്ള ബന്ധം അറിയാതിരിക്കാനായാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗത്തിലൂടെ ആയുധങ്ങള്‍ കടത്തുന്നതിനും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അസാധാരണമായ രണ്ടു രഹസ്യ വ്യോമപാതയിലൂടെ ഇറാനിയന്‍ സിവില്‍ ഏവിയേഷന്‍ കമ്പനിയുടെ വിമാനം ഖഷിം ഫാരിസ് എയറാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി ഇത്തരത്തില്‍ രഹസ്യ യാത്ര നടത്തിയത്. ഇറാനില്‍ നിന്നും ബെയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് യാത്ര നടത്തിയിരിക്കുന്നത്. ഇറാനില്‍ നിന്നും പുറപ്പെടുന്ന വിമാനം ഡമാസ്‌കസിലിറങ്ങി വടക്കന്‍ ലബനാനിലൂടെ കടന്നും ഇറാനില്‍ നിന്നു നേരിട്ടുള്ള മറ്റൊരു രഹസ്യ വഴിയുമാണ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.

ഇറാനില്‍ നിന്നും വിവിധ രാജ്യങ്ങളിലെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ആയുധങ്ങള്‍ കടത്തുന്നുവെന്ന ആരോപണങ്ങള്‍ നില നില്‍ക്കെ അതിനെ മറികടക്കാനുള്ള മാര്‍ഗ്ഗമായാണ് സാധാരണ സഞ്ചാര പാതകള്‍ ഒഴിവാക്കി നിരീക്ഷണ രാജ്യങ്ങളുടെ കണ്ണ് വെട്ടിച്ചു ഇറാന്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതായാണ് ഫോക്‌സ് ന്യൂസ് വെളിപ്പെടുത്തല്‍. യമന്‍, ലെബനോന്‍, സിറിയ എന്നിവിടങ്ങളിലെ വിമത വിഭാഗങ്ങള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ കൈമാറുന്നതായും ആയുധ കമ്പനികള്‍ തന്നെ പ്രവര്‍ത്തിപ്പിക്കുന്നതായാലും നേരത്തെ തന്നെ അമേരിക്കയടക്കം വിവിധ രാജ്യങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.