2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ലബനാനിലേക്ക് ആയുധം കടത്താന്‍ ഇറാന്റെ രഹസ്യ വ്യോമപാത

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ലബനാനിലെ ഇറാന്‍ അനുകൂല വിമത വിഭാഗത്തിന് ആയുധം കൈമാറുന്നതിന് രഹസ്യ വ്യോമപാത ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ഫോക്‌സ് ന്യൂസാണ് അന്താരാഷ്ട്ര തലത്തില്‍ ഇറാനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ലബനാനിലേക്ക് വ്യത്യസ്തങ്ങളായ രണ്ടു വ്യോമ പാതകളാണ് ഇറാന്‍ ഇതിനായി ഉപയോഗിക്കുന്നതെന്നും തീവ്ര വിഭാഗങ്ങളുമായി തങ്ങള്‍ക്കുള്ള ബന്ധം അറിയാതിരിക്കാനായാണ് ഇത്തരം മാര്‍ഗത്തിലൂടെ ആയുധങ്ങള്‍ കടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടു രഹസ്യ വ്യോമപാതകളിലൂടെ ഇറാനിയന്‍ സിവില്‍ ഏവിയേഷന്‍ കമ്പനിയുടെ വിമാനം ഖഷിം ഫാരിസ് എയറാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി യാത്ര നടത്തിയത്. ഇറാനില്‍ നിന്നും ബെയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് യാത്ര നടത്തിയിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.