2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ലണ്ടന്‍ ഒളിംപിക്‌സ്: 23 താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചെന്ന് ഐ.ഒ.സി

ലോസെന്‍: ലണ്ടന്‍ ഒളിംപിക്‌സിലെ സാംപിള്‍ പരിശോധനയില്‍ 23 താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്ട ഒളിംപിക് സമിതി. 265 സാംപിളുകളുടെ അത്യാധുനിക പുനര്‍ പരിശോധനയിലാണ് ഇവരുടെ ഫലം പോസിറ്റീവായത്. ഇവരുടെ പേരുകള്‍ പുറത്തുവിടാനാവില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. താരങ്ങള്‍ അഞ്ച് കായിക മേഖലയില്‍ നിന്നുള്ളവരും ആറു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. നേരത്തെ ബെയ്ജിങ് ഒളിംപിക്‌സിലെ സാംപിളുകളുടെ പുനഃ പരിശോധനയില്‍ 31 താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.