2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ലണ്ടനില്‍ സിറ്റിയുടെ ഗോളാട്ടം

 

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തേരോട്ടം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജീസസിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ എതിരില്ലാത്ത ഒന്‍പതു ഗോളുകള്‍ക്കാണ് സിറ്റി ബര്‍ട്ടനെ കശക്കിയെറിഞ്ഞത്. വമ്പന്‍ ജയത്തോടെ ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോള്‍ ചാംപ്യഷിപ്പിന്റെ ഫൈനലില്‍ സിറ്റി സ്ഥാനമുറപ്പിച്ചു.
ആദ്യ പാദ സെമിയില്‍ റെക്കോര്‍ഡ് ജയമാണ് സിറ്റി സ്വന്തമാക്കിയത്. മൂന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ക്ലബായ ബര്‍ട്ടന്‍ ആല്‍ബിയക്ക് മേലാണ് സിറ്റി ഗോള്‍വര്‍ഷം നടത്തിയത്. സ്വന്തം മൈതാനത്തായിരുന്നു ഏകപക്ഷീയമായ ഒന്‍പതു ഗോളുകള്‍ക്ക് ബര്‍ട്ടന്‍ പരാജയപ്പെട്ടത്. ലീഗ് കപ്പിന്റെ സെമി ഫൈനലിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്.
ആദ്യപകുതിയില്‍ നാലു ഗോളുകള്‍ക്കു മുന്നിലായിരുന്ന സിറ്റി രണ്ടണ്ടാംപകുതിയില്‍ അഞ്ചു ഗോളുകളും സ്വന്തമാക്കി. ഹാട്രിക്കുള്‍പ്പെടെ നാലു ഗോളുകള്‍ നേടിയ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസാണ് സിറ്റിക്ക് മികച്ച വിജയം സമ്മാനിച്ചത്. കെവിന്‍ ഡിബ്രുയ്ന്‍,അലെക്‌സാണ്ടര്‍ സിന്‍ചെങ്കോ, ഫില്‍ ഫോഡെന്‍, കൈല്‍ വാക്കര്‍, റിയാദ് മെഹ്‌റസ് എന്നിവരും സിറ്റിക്ക് വേണ്ടി ഗോള്‍ കണ്ടെത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.