2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ലങ്കക്കും ബംഗ്ലാദേശിനും ഇന്ന് ജയിക്കണം

ബ്രിസ്റ്റള്‍: ടൂര്‍ണമെന്റിലെ നാലാം മത്സരത്തിനിറങ്ങുന്ന ശ്രീലങ്കക്കും ബംഗ്ലാദേശിനും ഇന്ന് ജയിച്ചേ തീരൂ. മൂന്ന് മത്സരം പിന്നിട്ടപ്പോള്‍ ഇരു ടീമുകള്‍ക്കും ഒരു ജയം മാത്രമാണുള്ളത്. ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചെങ്കിലും പിന്നീടുള്ള ര@ണ്ട് മത്സരങ്ങളില്‍ പരാജയം നേരിട്ടിരുന്നു. മികച്ച ഫോമിലുള്ള ബംഗ്ലാദേശ് നിര ഇന്ന് ജയിക്കുമെന്ന പ്രതീക്ഷയിലാണ്.
കാരണം ലങ്കയെ പിടിച്ചുകെട്ടാനുള്ള നിര ഉണ്ടെന്ന വിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍. ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് ബംഗ്ലാദേശിന്റെ താരം. മൂന്ന് മത്സരങ്ങളില്‍ നിന്നായി ര@ണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും നേടി ഗംഭീര പ്രകടനമാണ് ഷാക്കിബ് നടത്തുന്നത്. ഇത് തന്നെയാണ് ബംഗ്ലാദേശിന് മുന്‍തൂക്കം നല്‍കുന്നത്.
അല്‍പം മെച്ചപ്പെട്ട മധ്യനിരയും ബംഗ്ലാദേശിന് കരുത്ത് പകരുന്നുണ്ട്. ബംഗ്ലാദേശ് ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ഓള്‍റൗ@ണ്ട് മികവ് പുറത്തെടുത്തിട്ടുണ്ട്. തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, മഹമ്മൂദുള്ള തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ ഇന്നത്തെ മത്സരത്തില്‍ ലങ്കാ ദഹനത്തിന് ശക്തി പകരുമെന്ന വിശ്വാസത്തിലാണ് ബംഗ്ലകള്‍. അതേസമയം, ശ്രീലങ്ക ആദ്യ മത്സരം തോറ്റെങ്കിലും ര@ണ്ടാം മത്സരത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ അവസാന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത് ലങ്കയെ പ്രതിരോധത്തിലാക്കുന്നു@ണ്ട്. അതുകൊ@ണ്ട് പ്രതിരോധത്തിലാണ് ടീം കളത്തില്‍ ഇറങ്ങുന്നത്. സമീപകാലത്തെ ഏറ്റവും മോശം ഫോമില്‍ കളിക്കുന്ന ലങ്ക നെഞ്ചിടിപ്പോടെയാണ് ബംഗ്ലാദേശിനെ നേരിടുന്നത്.
അഫ്ഗാനിസ്ഥാനെതിരേ കഷ്ടിച്ച് ജയം നേടിയ ലങ്ക അതുകൊണ്ട് അമിതമായ ആഗ്രഹങ്ങളൊന്നുംവച്ച് പുലര്‍ത്തുന്നില്ല. മികച്ചതല്ലാത്ത ബാറ്റിങ്‌നിരയും ലങ്കക്ക് തലവേദനയാണ്. ലങ്കന്‍ നായകന്‍ മാത്രമേ ഇതുവരെയുള്ള മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ളൂ. ലോകകപ്പില്‍ ലങ്കയും ബംഗ്ലാദേശും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും ബംഗ്ലാദേശിനായിരുന്നു വിജയം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.