2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ പുണ്യഭൂമിയിലെത്തി

ജിദ്ദ: പരിശുദ്ധ ഹജ്ജിനു ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി.

277 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് നിര്‍വഹിക്കുന്നത്. ലക്ഷദ്വീപിലെ പത്ത് ദ്വീപില്‍ നിന്നും ഇത്തവണ ഹാജിമാരുണ്ട്.

കേരള സംസഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലാണ് ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ എത്തിയത്. കൊച്ചിയില്‍ നിന്നും രാവിലെ ഒമ്പത് മണിയോടെ ഇവര്‍ ജിദ്ദയിലെത്തി.

സഊദി എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു യാത്ര. 277 തീര്‍ഥാടകരാണ് എത്തിയത്. ഇവര്‍ ഉച്ചക്ക് 12 മണിയോടെ ബസ്സ് മാര്‍ഗം മക്കയില്‍ എത്തി.

ഗ്രീന്‍ കാറ്റഗറിയില്‍ ബ്രാഞ്ചു 13ല്‍ 650 ബില്‍ഡിംഗിലാണ് ഇവര്‍ താമസിക്കുന്നത്. മക്കയിലെത്തിയ ഇവരെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഹജ്ജ് ക്യാമ്പ് മുതലുള്ള യാത്രയില്‍ തീര്‍ഥാടകര്‍ പൂര്‍ണ തൃപ്തരാണെന്നും ഹാജിമാര്‍ അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.