2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി

ജിദ്ദ: പരിശുദ്ധ ഹജ്ജിനായി ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. 277 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് നിര്‍വഹിക്കുന്നത്. ലക്ഷദ്വീപിലെ പത്ത് ദ്വീപില്‍ നിന്നും ഇത്തവണ ഹാജിമാരുണ്ട്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ എത്തിയത്. കൊച്ചിയില്‍ നിന്നും രാവിലെ ഒന്‍പതോടെ ഇവര്‍ ജിദ്ദയിലും ഉച്ചക്ക് 12 ഓടെ മക്കയിലുമെത്തി. ഗ്രീന്‍ കാറ്റഗറിയില്‍ ബ്രാഞ്ച് 13ല്‍ 650 ബില്‍ഡിങിലാണ് ഇവര്‍ താമസിക്കുന്നത്. മക്കയിലെത്തിയ ഇവരെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.