2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

റോഹിംഗ്യാ: സൂക്കി രാജിവയ്ക്കണമായിരുന്നു

യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ പറയുന്നു

 

 

യുനൈറ്റഡ് നാഷന്‍സ്: മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂക്കി രാജിവയ്ക്കണമായിരുന്നുവെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍. സ്ഥാനമൊഴിയാനിരിക്കുന്ന സൈദ് റഅദ് അല്‍ ഹുസൈന്‍ ആണ് റോഹിംഗ്യാ കൂട്ടക്കൊലയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ബി.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് റഅദ് ഹുസൈന്‍ ഇക്കാര്യം ഉന്നയിച്ചത്.
റോഹിംഗ്യാ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ ക്രൂരകൃത്യങ്ങള്‍ക്കു സൈന്യത്തിനു മാപ്പുനല്‍കുന്നതിനു പകരം സൂക്കി വീട്ടുതടങ്കലിലേക്കു മടങ്ങുകയാണു വേണ്ടിയിരുന്നതെന്ന് റഅദ് ഹുസൈന്‍ പറഞ്ഞു. മ്യാന്മറില്‍ നടന്നത് കൂട്ടക്കൊലയാണെന്നും ഇക്കാര്യത്തില്‍ സൈന്യത്തിനെതിരേ അന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നു ചൂണ്ടിക്കാട്ടി മ്യാന്മര്‍ സര്‍ക്കാര്‍ തള്ളിക്കളയുകയാണു ചെയ്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.