2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റോഹിംഗ്യന്‍ ക്യാംപില്‍ മൊബൈല്‍ ഫോണിന് നിരോധനം

 

ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ ക്യാംപുകളില്‍ താമസിക്കുന്ന 10 ലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ആശയവിനിമയ സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുക. തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്‌സ് ബസാറിലുള്ള ക്യാംപുകളിലെ ജനബാഹുല്യവും സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുത്ത് ഞായറാഴ്ചയോടെ പ്രദേശത്ത് എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ ടെലഫോണ്‍ ഓപറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ബോഡി അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News