2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

റോഹിംഗ്യകള്‍ക്കു പിന്തുണയുമായി സിംഗപ്പൂര്‍

 

സിംഗപ്പൂര്‍ സിറ്റി: മ്യാന്‍മറിലെ ബുദ്ധവംശീയവാദികളുടെ ആക്രമണത്തില്‍ നിന്നു രക്ഷതേടി രാജ്യം വിടുന്ന റോഹിംഗ്യന്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു പിന്തുണയുമായി സിംഗപ്പൂര്‍.
റോഹിംഗ്യന്‍ വംശജരെ ബലംപ്രയോഗിച്ച് ആരും പുറത്താക്കരുതെന്നും നാട്ടിലേക്കു തിരിച്ചയക്കുന്നതിനു മുന്‍പായി അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവ്യന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
സിംഗപ്പൂരോ അല്ലെങ്കില്‍ മറ്റു ആസിയാന്‍ രാജ്യങ്ങളോ പ്രത്യേക സമയപരിധി നിശ്ചയിച്ച് റോഹിംഗ്യകളെ തിരിച്ചയക്കുന്ന രീതിയുണ്ടാവരുത്. ആസിയാന്‍ രാജ്യങ്ങള്‍ റോഹിംഗ്യന്‍ വംശജരെ ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് വംശജനായ വിവ്യന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞയാഴ്ച മ്യാന്‍മറിലെ ജനാധിപത്യ നേതാവ് ആങ് സാങ് സൂക്കിയുമായി റോഹിംഗ്യന്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപായ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ക്യാംപ് സന്ദര്‍ശിച്ച ശേഷമായിരുന്നു മ്യാന്‍മറിലെത്തി അദ്ദേഹം സൂക്കിയെ കണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.